പാലായിൽ റിട്ടയേർഡ് എസ്ഐയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.

പാലാ: പാലായിൽ റിട്ടയേർഡ് എസ്ഐയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാ പുലിയന്നൂർ തെക്കേൽ സുരേന്ദ്രൻ ടി.ജി (61)യെയാണ് മുത്തോലിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

 പാലാ പോലീസ് സ്റ്റേഷനിൽ നിന്നും എസ്ഐ ആയി റിട്ടയർ ചെയ്ത സുരേന്ദ്രൻ കടപ്പാട്ടൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി സുരേന്ദ്രൻ ഈ ലോഡ്ജിലാണ് താമസിച്ചു വന്നിരുന്നത്.

 

 2 ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടർന്ന് മറ്റു ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് ലോഡ്ജിൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബന്ധുക്കളുമായി അകന്നു കഴിയുകയായിരുന്നു എന്നാണു ലഭ്യമാകുന്ന വിവരം.