എരുമേലിയിൽ ശബരിമല തീർഥാടകരുടെ കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.


എരുമേലി: എരുമേലിയിൽ ശബരിമല തീർഥാടകരുടെ കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.

 

 എരുമേലി തുമരംപാറ സ്വദേശിയായ ബാബു ആണ് മരിച്ചത്. എരുമേലി മുണ്ടക്കയം റോഡിൽ ഇന്ന് രാവിലെ ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

 

 ഇടിയുടെ ആഘാതത്തിൽ ബാബു റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടനെ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരുമേലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.