പാലായിൽ കോളേജിൽ ഓണാഘോഷത്തിനിടെ കടന്നൽ കൂട് ഇളകി, വിദ്യാർത്ഥികൾക്കും അധ്യാപകനും കടന്നൽ കുത്തേറ്റു.


പാലാ: പാലായിൽ കോളേജിൽ ഓണാഘോഷത്തിനിടെ കടന്നൽ കൂട് ഇളകി. വിദ്യാർത്ഥികൾക്കും അധ്യാപകനും കടന്നൽ കുത്തേറ്റു. 

 

 കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ്‌ സംഭവം. പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോളേജിലെ വിദ്യാർത്ഥികളുടെ ഓണാഘോഷ പരിപാടികൾക്കിടെയാണ് കടന്നൽ കൂട് ഇളകിയത്. ആഘോഷപരിപാടികളുടെ ഭാഗമായി കളർ സ്‌മോക്ക് പടക്കങ്ങൾ വിദ്യാർത്ഥികൾ പൊട്ടിച്ചിരുന്നു. ഇതിന്റെ പുകയേറ്റതാകാം കടന്നൽ കൂട് ഇളകാൻ കാരണമെന്നാണ് കരുതുന്നത്. നിരവധി വിദ്യാർത്ഥികൾക്കാണ് കടന്നൽ കുത്തേറ്റത്.