ചങ്ങനാശ്ശേരി: ചങ്ങനാശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വലിയ അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
തുരുത്തി മിഷൻ പള്ളിക്ക് സമീപം വൈകുന്നേരം 7 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സാൻട്രോ കാറിനാണ് തീപിടിച്ചത്. വാഹനത്തിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് കാർ നിർത്തിയത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് തീ അണച്ചത്.