കിടങ്ങൂരിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇടുക്കി സ്വദേശിക്ക് ദാരുണാന്ത്യം.


കിടങ്ങൂർ: കിടങ്ങൂരിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇടുക്കി സ്വദേശിക്ക് ദാരുണാന്ത്യം.

 

 ഇടുക്കി ബൈസൺവാലി സ്വദേശി സജി (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് പേർക്ക് പരിക്കുണ്ട്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു അഗ്നി രക്ഷസേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് സജിയെ പുറത്തെടുത്തത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ചിത്രം: രമേശ്‌ കിടങ്ങൂർ.