കോട്ടയം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പടെ ഇടവിട്ടുള്ള ശക്തമായ മഴയാണ്.
വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴ ശനിയാഴ്ച പകലും ഇടതോരാതെ പെയ്യുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.