കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം, രണ്ട് പേർക്ക് ഗുരുതര പരിക്ക്.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം, രണ്ട് പേർക്ക് ഗുരുതര പരിക്ക്. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്ത് ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. കാർ നിയന്ത്രണംവിട്ട് കെട്ടിടത്തിലേക്ക്  ഇടിച്ച് കയറുകയായിരുന്നു. കയറി ഒരു മരണം. വാഹനത്തിലുണ്ടായിരുന്ന ആതിര, ദീപു ഗോപാലകൃഷ്ണൻ, എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ദീപുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.