കനത്ത മഴയ്ക്ക് സാധ്യത: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.


കോട്ടയം: കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഖനന പ്രവർത്തനങ്ങളും നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി.

 

 ജൂലൈ 28 വരെയാണ് കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഖനന പ്രവർത്തനങ്ങളും നിരോധിച്ചു ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവിറക്കിയിരിക്കുന്നത്.

 

 മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ആണ് ജില്ലയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങി എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രവേശന നിരോധനം ബാധകമാണ്.