സുമനസ്സുകളുടെ കനിവ് തേടി ശ്വാസകോശ അർബുദം ബാധിച്ച എരുമേലി സ്വദേശിനിയായ യുവതി, രോഗബാധ കണ്ടെത്തിയത് നേഴ്‌സിങ് പഠനം കഴിഞ്ഞു വിദേശത്ത് ജോലിക്ക് പോകാനുള്ള വ


എരുമേലി: ജീവിത പ്രാരാബ്ധങ്ങളിൽ തളരാതെ മികവോടെ പഠിച്ചു കുടുംബത്തിന് അത്താണിയായി വിദേശജോലിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് എരുമേലി സ്വദേശിനിയായ ബിജിമോളെ(27) ശ്വാസകോശ അർബുദം പിടികൂടിയത്. എരുമേലി പ്രൊപ്പോസ് പേരൂത്തോട് പരേതനായ കരിമ്പിൽ ബേബിയുടേയും അന്നമ്മ ബേബിയുടേയും മകൾ ബിജിമോൾ ഇന്ന് ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുകയാണ്.

 

 ബി എസ് സി പഠനം പൂർത്തിയാക്കിയ ബിജിമോൾ വിദേശത്ത് ജോലിക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെ നടത്തിയ വൈദ്യ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ബിജിമോൾക്ക് 14 വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു. പിന്നീട് മാതാവ് അന്നമ്മയാണ് ബിജിമോളെയും സഹോദരൻ ബിനുവിനെയും കൂലിപ്പണി ചെയ്തു വളർത്തിയത്. പഠനത്തിൽ മിടുക്കിയായിരുന്നു ബിജിമോളെ നേഴ്‌സിങ് പഠിപ്പിച്ചു.

 

 കഴിഞ്ഞ കുറച്ചു നൽകുകളായി എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് അന്നമ്മ. ചികിത്സക്കായി 25 ലക്ഷം രൂപയോളം ചിലവ് വരും. ഈ കുടുംബത്തെ സംബന്ധിച്ച് ഇത്രത്തോളം ഭീമമായ തുക കണ്ടെത്താൻ പ്രയാസമാണ്. രോഗബാധ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും വലിയ തുക കണ്ടെത്താൻ കുടുംബത്തിന് സാധിക്കുന്നില്ല. വിദേശത്ത് ജോലിക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെ നടത്തിയ വൈദ്യ പരിശോധനയിലാണ് എക്സ‌റേയിൽ മുഴ കാണപ്പെട്ടത്. ഇതോടെ വിദഗ്ധ ചികിത്സകൾക്കു നിർദേശിക്കുകയായിരുന്നു. പരിശോധനയിൽ അർബുദമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. കീമോ തെറാപ്പി നടത്തിയെങ്കിലും അലർജി പിടിപെടുകയായിരുന്നു. ഇമ്യൂണോ തെറപ്പി, ബോൺമാരോ ട്രാൻസ്പ്ലാന്റ് എന്നിവയാണ് ഇനി ചെയ്യാൻ സാധിക്കുക. വേഗത്തിൽ ചികിത്സ നൽകിയാൽ മാത്രമേ ജീവൻ രക്ഷിക്കാനാകൂ എന്നാണു ഡോക്ടർമാർ പറയുന്നത്. എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗം ഷാനവാസിനെ ചുമതലപ്പെടുത്തി കമ്മറ്റി രൂപീകരിച്ചു. ചികിത്സാ സഹായനിധിയ്ക്കായി ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

Account number: 11400100216190 

ifsc code: FDRL0001140