പാമ്പാടി: മുളം കമ്പുകളുമായി പോകുകയായിരുന്ന പിക്കപ് വാനിലെ കെട്ടഴിഞ്ഞു മുളം കമ്പുകൾ റോഡിൽ വീണു. പാമ്പാടി വെള്ളൂരിൽ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
വൈക്കത്തെ പേപ്പർ മില്ലിലേക്ക് പോകുകയായിരുന്നു വാഹനം. കമ്പുകൾ കെട്ടിയിരുന്ന കേട്ട് അഴിഞ്ഞതോടെ റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ട് പിന്നാലെ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വലിയ അപകടമാണ്.
കമ്പുകൾ റോഡിൽ വീണതോടെ ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി. ഓടിയെത്തിയ നാട്ടുകാരും വാഹന ഡ്രൈവറും ചേർന്ന് കമ്പുകൾ റോഡരികിലേക്ക് മാറ്റിയിട്ട ശേഷമാണ് വീണ്ടും വാഹനത്തിൽ കയറ്റിയത്.