കോട്ടയം: കോട്ടയത്ത് പനിബാധിച്ച് ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥി മരിച്ചു. അയ്മനം ഒളശ (അലക്കുകടവ്) പീടികപറമ്പിൽ പി കെ മജീഷ്-ശ്രീനിമോൾ ദമ്പതികളുടെ മകന്‍ ആദിദേവ് (13) ആണ് മരിച്ചത്. കഴിഞ്ഞ ആശ്ചയാണ് ആദിദേവിനെ പനി ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ അണുബാധയുണ്ടായതായി കണ്ടെത്തിയതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. എം.ഡി സെമിനാരി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആദിദേവ്. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടു വളപ്പിൽ നടക്കും. സഹോദരൻ വസുദേവ് എം.ഡി സ്കൂൾ വിദ്യാർത്ഥിയാണ്.