ശക്തമായ മഴ തുടരും: കോട്ടയം ജില്ലയിൽ ഇന്നും ഓറഞ്ച് അലേർട്ട്.


കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴ ഇപ്പോഴും ജില്ലയിൽ തുടരുകയാണ്.

 

 വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. അടുത്ത 5 ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 ശക്തമായ കാറ്റിൽ ജില്ലയിൽ വിവിധയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു വൈദ്യതി പോസ്റ്റുകൾ ഒടിഞ്ഞു വൈദ്യുതി വിതരണം മുടങ്ങിയിരിക്കുകയാണ്. ശക്തമായ മഴയിൽ ജില്ലയിലെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ പറഞ്ഞു.