കോട്ടയം: കോട്ടയത്ത് ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. കോട്ടയം താഴത്തങ്ങാടി വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിമിന്റെ ഭാര്യ നിസ്സാനി(53) ആണ് മരിച്ചത്.
.jpeg)
ആറ്റിൽ തുണി കഴുകി കൊണ്ടിരിക്കുന്നതിനിടെ നീർനായയുടെ കടിയേൽക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തി ചികിത്സ തേടിയ ശേഷം തിരികെ വീട്ടിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളു.
