കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് ജില്ലയിൽ തുടരുന്നു. ദേശീയ പണിമുടക്ക് 8 മണിക്കൂർ പിന്നിടുമ്പോൾ ജില്ലയിൽ നിരത്തുകൾ നിശ്ചലമാണ്.
ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിട്ടുണ്ടെങ്കിലും ഓട്ടോ-ടാക്സി-ബസ്സ് തൊഴിലാളികൾ പണിമുടക്കിലാണ്. ജില്ലയിലെ നിരത്തുകൾ രാവിലെ മുതൽ നിശ്ചലമാണ്. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. അതേസമയം കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നുണ്ട്.
വിവിധ മേഖലകളിൽ പോലീസ് പെട്രോളിംഗ് നടത്തുന്നുണ്ട്. പാൽ,പത്രം, ആശുപത്രി അടക്കമുള്ള അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തും. ജില്ലയിൽ പെട്രോൾ പമ്പുകളും അടഞ്ഞു കിടക്കുകയാണ്.