കോട്ടയം: വിഷ വിമുക്ത പച്ചക്കറികളും കുടുംബശ്രീ സംരംഭകരുടെ തനത് ഉത്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നഗരചന്തക്ക് തുടക്കമായി.
കുടുംബശ്രീയുടെ കാർഷിക മേഖലയിലെ പദ്ധതിരേഖയുടെ ഭാഗമായി സംഘകൃഷി ഗ്രൂപ്പുകളുടെ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനാണ് ഈ സംരംഭം. കോട്ടയം നോർത്ത് നഗര സിഡിഎസിന്റെ പരിധിയിലുള്ള തിരുവാതുക്കലിൽ നടത്തിയ ചടങ്ങിൽ കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നഗരചന്ത ഉദ്ഘാടനം ചെയ്തു.
ലക്ഷം രൂപയുടെ കുടുംബശ്രീ പിന്തുണയോടെയായിരുന്നു പദ്ധതി നടപ്പാക്കിയത്. ഉദ്ഘാടന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപമോൾ, വാർഡ് കൗൺസിലർ ടോം കോര, സിഡിഎസ് ചെയർപേഴ്സൺ നളിനി ബാലൻ, സിഡിഎസ് മെമ്പർ സംഗീത, ജില്ലാ പ്രോഗ്രാം മാനേജർമാരായ അനൂപ് ചന്ദ്രൻ, ജോബി ജോൺ, ബ്ലോക്ക് കോഡിനേറ്റർ സുകന്യ എന്നിവർ പങ്കെടുത്തു. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്കെത്തിച്ച് നഗരചന്ത ജനകീയത നേടുമെന്ന് സംഘാടകർ അറിയിച്ചു.