കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പുതിയ സർജറി ബ്ളോക്കിൽ പൈപ്പ് പൊട്ടി വെള്ളം കയറി. മുകളിലത്തെ നിലയിലെ പൈപ്പുകൾ പൊട്ടിയതാണ് വെള്ളമെത്താൻ കാരണം.
പൈപ്പുകൾ പൊട്ടിയതോടെ പുതിയ സർജറി ബ്ളോക്കിലെ ശസ്ത്രക്രീയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന കേന്ദ്ര സ്റ്റെറൈൽ സർവീസ് വിഭാഗത്തിൽ ആണ് വെള്ളക്കെട്ട് ഉണ്ടായത്. നിരവധി ഉപകരണങ്ങളിൽ വെള്ളം വീണിട്ടുണ്ട്.
ജീവനക്കാർ വളരെ പാട് പെട്ടാണ് ഉപകരണങ്ങൾ കുറെയൊക്കെ ഇവിടെ നിന്നും മാറ്റിയത്. പൈപ്പ് പൊട്ടിയതോടെ മുറിക്കു മുകളിലെ സീലിംഗ് ഇളകി വീഴുകയായിരുന്നു. ഇതോടെ വെള്ളം മുറിക്കുള്ളിലേക്ക് പതിക്കുകയായിരുന്നു.