കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാജി വയ്ക്കണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും എം എൽ എ ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
അപകടത്തിൽ ജില്ലാ കളക്ടറുടെ അന്വേഷണമാണ് മറിച്ച് ജുഡീഷ്യൽ അന്വേഷണം ആണ് വേണ്ടതെന്നും പിണറായി വിജയൻ സർക്കാർ കേരളത്തെ ഭീതിപ്പെടുത്തി ഭരിക്കുന്ന സർക്കാരാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധങ്ങളുടെ മുന്നോട്ട് പോകുമെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞു വീണു മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സ്ഥിരമായ ജോലി നൽകാൻ സർക്കാർ ഇടപെടൽ അതിവേഗത്തിൽ ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
അതേസമയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. രക്ഷാ പ്രവർത്തനം ആരംഭിച്ചത് ചാണ്ടി ഉമ്മൻ എത്തി ഫലം വെച്ചപ്പോൾ മാത്രമാണെന്നും അതുവരെ കെട്ടിടം ഉപയോഗിച്ചിരുന്നില്ലെന്നും ഉള്ളിൽ ആരുമില്ല എന്ന നിലപാടിലുമായിരുന്നു മന്ത്രിയും അധികൃതരുമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.