കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ വൻ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം.
കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ ചിറക്കടവ് മണ്ണംപ്ലാവിൽ പ്രവർത്തിക്കുന്ന മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ ആണ് വൻ തീപിടുത്തം ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. കേന്ദ്രത്തിൽ സംഭരിച്ചിരുന്ന റബ്ബർഷീറ്റ്,ഓട്ടുപാൽ, പ്ലാസ്റ്റിക്ക്,പശ തുടങ്ങിയ സാധനങ്ങൾ കത്തി നശിച്ചു.
കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനയാണ് തീ അണച്ചത്. 25 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. ഫർണീച്ചറുകളും ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്.