ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിക്കെതിരെ ഭരണങ്ങാനത്ത് പാലാ രൂപത ജപമാല റാലി നടത്തി.


ഭരണങ്ങാനം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിക്കെതിരെ ഭരണങ്ങാനത്ത് പാലാ രൂപത ജപമാല റാലി നടത്തി.

 

 പാലാ രൂപതാ മെത്രാൻ മാർ.ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ ഭരണങ്ങാനത്ത് ബുധനാഴ്ച വൈകിട്ട് തടവറയിലെസന്യസ്തർക്ക് പ്രാർത്ഥനയുടെ കവചം തീർത്ത് ആയിരക്കണക്കിന് വിശ്വാസികളാണ് അണിനിരന്നത്. മാർ. ജോസഫ് പള്ളിക്കാപ്പറമ്പിലും മാർ ജോസഫ് കല്ലറങ്ങാടിനൊടപ്പം ജപമാല കൈകളിൽ ഏന്തി അൽഫോൻസാമ്മയുടെ സന്നിധിയിൽ നിന്ന് ജപമാല തുടങ്ങി ജനസാഗരമാണ് ഭരണങ്ങാനത്ത് എത്തിയത്.

 

 സംസ്ഥാനമൊട്ടാകെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു. തിരുവനന്തപുരത്ത് കെസിബിസി അധ്യക്ഷന്‍ കർദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവയുടെ നേതൃത്വത്തില്‍ കറുത്ത തുണി ഉപയോഗിച്ച് വായ മൂടിക്കെട്ടിയായിരുന്നു പ്രതിഷേധം. അതേസമയം ഛത്തീസ്ഗഡിലെ ദുർഗിൽ ‌5 ദിവസമായി ജയിൽ കഴിയുന്ന കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാൻസിസിന്റെയും ജാമ്യാപേക്ഷ സെഷൻ‌സ് കോടതി തള്ളി. എം.പിമാരായ എ.എ റഹീമും ജോസ് കെ മാണിയും ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ടു സംസാരിച്ചു.