ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം വെറും വാക്കായി, കാഞ്ഞിരപ്പള്ളിയിൽ സരമാനുകൂലികൾ കൊടി കുത്തി ബസ് തടഞ്ഞു.


കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ പണിമുടക്കിൽ മുഴുവൻ ബസുകളും സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ച ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പ്രഖ്യാപനം വെറും വാക്കായി.

 

 ജില്ലയിലെ ഡിപ്പോകളിൽ നിന്നും കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നില്ല. കാഞ്ഞിരപ്പള്ളിയിൽ സർവ്വീസ് നടത്തിയ കെ എസ് ആർ ടി സി ബസ്സ് പേട്ട കവലയിൽ സരമാനുകൂലികൾ കൊടി കുത്തി ബസ് തടഞ്ഞു. സി ഐ ടി യു പ്രവർത്തകരാണ് ബസ്സ് തടഞ്ഞത്. ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും പ്രവർത്തകർ ബസ്സിന്‌ മുൻപിൽ കൊടികുത്തി കുത്തിയിരിക്കുകയായിരുന്നു.

 

 കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. കാഞ്ഞിരപ്പള്ളി നഗരം ചുറ്റി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. കോട്ടയത്തു നിന്നും 3 സർവീസുകളാണ് കെ എസ് ആർ ടി സി നടത്തിയത്. പ്രവർത്തകർ കോട്ടയം കേസ് എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ ബസ്സിനു മുൻപിൽ കുട്ടിയിരിക്കുകയായിരുന്നു. അതേസമയം തിരികെയെത്തുന്ന ദീർഘദൂര സർവ്വീസ് ബസ്സുകൾ തടയുന്നില്ല. ആലപ്പുഴയിൽ നിന്നും കുമളിക്ക് പോകാനെത്തിയ കെ എസ് ആർ ടി സി ബസ്സ് ആണ് കാഞ്ഞിരപ്പള്ളിയിൽ തടഞ്ഞത്. ബസ്സിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ജില്ലയിലെ ഡിപ്പോകളിൽ ജീവനക്കാർ ജോലിക്ക് എത്തിയെങ്കിലും സർവ്വീസ് നടത്തിയിട്ടില്ല. പാലായിലും വൈക്കത്തും സർവ്വീസ് നിശ്ചലമാണ്. കെ എസ് ആർ ടി സിയിൽ ഡയസ്നോൺ പ്രഖ്യാപനം നടത്തിയെങ്കിലും ജീവനക്കാർ സർവ്വീസ് നടത്താൻ മുതിർന്നിട്ടില്ല. കെഎസ്ആർടിസി സർവീസ് നടത്താതിരുന്നതോടെ കോട്ടയം,ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലടക്കം എത്തിയ യാത്രക്കാർ ദുരിതത്തിലായി. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാർ.