കോട്ടയത്ത് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്.


കോട്ടയം: കോട്ടയത്ത് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. കോടിമത പാലത്തിനു സമീപം രാത്രിയാണ് അപകടം ഉണ്ടായത്. കോട്ടയം കൊല്ലാട് കുഴീക്കൽ ജെയ്മോൻ ജോസഫ് (43), അർജുൻ (19) എന്നിവരാണ് മരിച്ചത്. അപകടത്തിലൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ജാദവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിക്കപ്പിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ നില ഗുരുതരമല്ല. ജെയ്മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.