മുണ്ടക്കയം: സർക്കാരിനെ കൊണ്ട് എല്ലാ സേവന പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ പൊതു സഹകരണം അനിവാര്യമാണ് അവിടെയാണ് സേവാഭാരതിയുടെയും ആർഎസ്എസിന്റെയും പ്രവർത്തനങ്ങൾ ജനങ്ങൾക്ക് പരോപകാരം ആയി മാറുന്നത് എന്നും കേരളാ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.

തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് കൂട്ടിക്കൽ പ്രളയബാധിതർക്ക് നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവാഭാരതിയുടെയും ആർഎസ്എസിന്റെയും പ്രവർത്തനങ്ങൾ ഭാരതാംബയ്ക്കുള്ള സമർപ്പണം ആണെന്നും അത് സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടരുത് എന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.
ജനങ്ങളെ സേവിക്കുക എന്ന കാര്യത്തിൽ അടിയുറച്ചാണ് സംഘടനയുടെ പ്രവർത്തനം. ഇത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അല്ല. ചെയ്യുന്ന സേവനങ്ങളുടെ ക്രെഡിറ്റ് എടുക്കാറുമില്ല എന്നും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
