ശബരിമല: കനത്ത മഴയിൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പമ്പാ സ്നാനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. പമ്പ ത്രിവേണിയിലും നദികളിലിറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിറക്കി.
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടകരും പൊതുജനങ്ങളും ശബരിമല പമ്പ ത്രിവേണിയിലും പമ്പാ നദിയിലെ മറ്റുള്ള സ്ഥലങ്ങളിലും നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും ശക്തമായ മഴ മൂന്നറിയിപ്പ് പിൻവലിക്കുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
കനത്ത മഴയിലും ആയിരങ്ങളാണ് ശബരീശ ദർശനത്തിനായി സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. തീർത്ഥാടകർക്ക് സുരക്ഷിത ദർശനത്തിനു സൗകര്യമൊരുക്കിയതായി ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും അറിയിച്ചു.
ഫയൽ ചിത്രം.
