ജോലിക്കിടെ മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചു ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന പള്ളിക്കത്തോട് സ്വദേശിയായ പൊലീസ് ഉ


പള്ളിക്കത്തോട്: ജോലിക്കിടെ മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചു ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന പള്ളിക്കത്തോട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.

 

 പള്ളിക്കത്തോട് മുക്കാലി കുരുമ്പനാൽ ജോബിൻ ബാബു (28) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഏപ്രിൽ 26നു മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോബിനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

 

 തൃശൂർ ക്യാംപിലെ സിപിഒ ആയിരുന്നു ജോബിൻ. സംസ്കാരം ഇന്ന് പുളിക്കൽ കവല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും. അമ്മ ലില്ലിക്കുട്ടി, സഹോദരിമാർ :ലബി, ജിബി.