കോട്ടയം ജില്ലയിൽ പൊലീസിന് 7 പുതിയ വാഹനങ്ങൾ.


കോട്ടയം: കോട്ടയം ജില്ലയിൽ പൊലീസിന് 7 പുതിയ വാഹനങ്ങൾ കൂടി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത് കേരള പോലീസിനായി നൽകിയ പുതിയ വാഹനങ്ങളിൽ ഏഴെണ്ണം ആണ് കോട്ടയം ജില്ലാ പോലീസിന് ലഭിച്ചത്.

 

 ജില്ലയിലെ 5 സബ് ഡിവിഷൻ ഡിവൈഎസ്പി മാർക്ക് പുതിയ മഹിന്ദ്ര ബൊലേറോ നിയോ വാഹനങ്ങളും ഏറ്റുമാനൂർ, തിടനാട് സ്റ്റേഷനുകൾക്ക് പുതിയ മഹിന്ദ്ര ബൊലേറോ വാഹനങ്ങളും ലഭിച്ചു.

 

പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ചു നടന്ന ചടങ്ങിൽ ജില്ലക്ക് ലഭിച്ച പുതിയ വാഹനങ്ങളുടെ താക്കോൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് സബ് ഡിവിഷൻ ഓഫീസർമാർക്കും സ്റ്റേഷൻ എസ് എച്ച് മാർക്കും കൈമാറി.