മകൻ ഭാര്യ വീട്ടിൽ നിൽക്കുന്നതിനെച്ചൊല്ലി തർക്കം: കോട്ടയത്ത് മകളുടെ ഭർതൃപിതാവിന്റെ കുത്തേറ്റു വയോധികൻ മരിച്ചു, മകളുടെ ഭർതൃപിതാവിനെ വിഷം ഉള്ളിൽച്ചെന്ന ന


പനച്ചിക്കാട്: മകൻ ഭാര്യ വീട്ടിൽ നിൽക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോട്ടയത്ത് മകളുടെ ഭർതൃപിതാവിന്റെ കുത്തേറ്റു വയോധികൻ മരിച്ചു.

 

 പനച്ചിക്കാട് കുഴിമറ്റം സദനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം തകടിപ്പറമ്പ് ഭാഗത്ത് കൊട്ടാരംപറമ്പിൽ പൊന്നപ്പനാണ് (59) ആണ് മരിച്ചത്. മകളുടെ ഭർതൃപിതാവ് കുഴിമറ്റം കാവനാടി പാലത്തിനു സമീപം നാലുകണ്ടത്തിൽ വീട്ടിൽ രാജുവിനെ (59) വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. ഇയാളെ കോട്ടയം ജനറൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. രാജുവിന്റെ മകനെയാണ് പൊന്നപ്പന്റെ മകൾ വിവാഹം കഴിച്ചിരിക്കുന്നത്. രാജുവിന്റെ മകൻ ഭാര്യയുടെ വീട്ടിൽ പോയിനിൽക്കുന്നതുമായി ബന്ധപ്പെട്ടു ഇരുകുടുംബങ്ങൾ തമ്മിലും നിരന്തരം തർക്കമുണ്ടായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആര് മണിയോടെ ഇക്കാര്യങ്ങൾ ചോദിച്ചു രാജു പൊന്നപ്പന്റെ വീട്ടിൽ എത്തുകയായിരുന്നു.

 

 ഇരുവരും തമ്മിൽ സംസാരിക്കുന്നതിന്റെ തർക്കവും വാക്കേറ്റവും ഉണ്ടാകുകയും രാജു പൊന്നപ്പനെ കുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഉടനെ തന്നെ വീട്ടുകാർ ചേർന്ന് പൊന്നപ്പനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ചിങ്ങവനം പോലീസ് രാജുവിനെ തേടിയിറങ്ങുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ രാജുവിനെ കണ്ടെത്തിയത്. തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തിട്ടുണ്ട്.