ജോലി അവസാനിപ്പിച്ചു അടുത്തമാസം നാട്ടിലേക്ക് മടങ്ങാനിരിക്കെ കോട്ടയം സ്വദേശിനിയായ നേഴ്സ് ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരിച്ചു.


കോട്ടയം: ജോലി അവസാനിപ്പിച്ചു അടുത്തമാസം നാട്ടിലേക്ക് മടങ്ങാനിരിക്കെ കോട്ടയം സ്വദേശിനിയായ നേഴ്സ് ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരിച്ചു.

 

കോട്ടയം തോട്ടയ്ക്കാട് സ്വദേശിനിയായ അനുഷ്മ ആനന്ദ് (42) ആണ് മരിച്ചത്. 17 വര്‍ഷമായി ജിസാനില്‍ അല്‍ദര്‍ബിലെ അല്‍ഷുഖൈഗ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ജോലി അവസാനിപ്പിച്ചു അടുത്തമാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സുഹൃത്തുക്കളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി അനുഷ്‌മയുടെ മരണം.

 

 താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് അല്‍ദര്‍ബ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിതാവ്: ബ്രഹ്‌മാനന്ദന്‍. മാതാവ്: ഐഷാ ബായി. ഭര്‍ത്താവ്: സന്ധ്യാ സദനത്തില്‍ സന്തോഷ് കുമാര്‍ സുകുമാരന്‍. അല്‍ദര്‍ബ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നു വരികയാണ്.