പള്ളിക്കത്തോട്ടിൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി.


പള്ളിക്കത്തോട്: പള്ളിക്കത്തോട്ടിൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാന്നി തകിടിയിൽ സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച വൈകിട്ട് 8 മണിയോടെയാണ് സംഭവം. സിന്ധുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. പള്ളിക്കത്തോട് കവലയിൽ ലോട്ടറി വിൽപ്പന നടത്തുകയായിരുന്നു സിന്ധു. മകന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്ന‌ങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.