കോട്ടയം: മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായി ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ വിദ്യാർഥി ഒമാനിൽ നിര്യാതനായി.
കോട്ടയം കങ്ങഴ വയലപ്പള്ളിൽ കുര്യാക്കോസ്-സിനോബി ദമ്പതികളുടെ മകൻ ആൽവിൻ കുര്യാക്കോസ് (19) ആണ് മരിച്ചത്. മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിദ്യാർഥിയായിരുന്നു ആൽവിൻ.
സീബിലായിരുന്നു താമസം. അലൻ കുര്യാക്കോസ് ആണ് സഹോദരൻ. സംസ്കാരം വെള്ളിയാഴ്ച വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കങ്ങഴ സെന്റ് തോമസ് ഓർത്തോഡോക്സ് പള്ളിയിൽ നടക്കും.
