കോട്ടയം: ഹെൽത്തി കേരള ആരോഗ്യ ശുചിത്വ പരിശോധനയുടെ ഭാഗമായി കാണക്കാരി ഗ്രാമപഞ്ചായത്ത് വെമ്പള്ളി,കാണക്കാരി മേഖലകളിൽ ആരോഗ്യ വകുപ്പ് ഭക്ഷ്യ വിതരണ ശാലകൾ പരിശോധിച്ചു.
ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയവയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും പുകയില നിരോധന നിയമ പ്രകാരം (COTPA) പ്രകാരം 5 വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു.
കാണക്കാരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഷിജു കുരിയൻ പരിശോധനകൾക്ക് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമായ തുളസി മാധവ് ശാസ്താ, അരുൺ മണ്ണേക്കാട്ട്, അജി ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
