കോട്ടയം ജില്ലയിൽ ഈ മാസം ഇതുവരെ 1016 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ജാഗ്രത പാലിക്കണം.


കോട്ടയം: കോട്ടയം ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിനൊപ്പം കോവിഡ് രോഗബാധിതരുടെ എണ്ണവും ആശങ്കാവഹമായി ഉയരുന്നു.

 

ജില്ലയിൽ ഈ മാസം ഇതുവരെ 1016 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസത്തേക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് കോട്ടയം ജില്ലയിൽ ഉണ്ടായിരിക്കുന്നത്.

 

 കഴിഞ്ഞ മാസം 482 കോവിഡ്‌ കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചിരുന്നത്. രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയുളവാക്കിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.