കോട്ടയം: കോട്ടയം നഗരത്തിൽ സിഐടിയു സ്ഥാപിച്ച കൊടിമരവും കൊടിയും നശിപ്പിച്ച എബിവിപി പ്രവർത്തകരുടെ നടപടിയിൽ സിഐടിയു ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.
ഈ രീതിയിൽ മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാകില്ല. തൊഴിലാളികളോട് സംഘപരിവാറിനുള്ള പുച്‌ഛവും വിരോധവും തന്നെയാണ് അവരുടെ വിദ്യാർഥി സംഘനയ്‌ക്കുമുള്ളത് എന്നതിന്റെ തെളിവാണ് കോട്ടയത്തെ സംഭവം. ഇതിനെതിരെ ജനകീയപ്രതിഷേധം ഉയർന്നുവരണം. ബസ്‌സ്‌റ്റാൻഡിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് എബിവിപി ശ്രമിച്ചത്.
മനപൂർവം കേരളത്തിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള സംഘപരിവാറിന്റെ ഗൃഢതന്ത്രം ഏറ്റുപിടിച്ച് എത്തിയതായിരുന്നു വിദ്യാർഥികൾ എന്ന പേരിലുള്ള ഗുണ്ടകൾ. ഇത്തരക്കാരെ തൊഴിലാളികളും പൊതുസമൂഹവും കരുതിയിരിക്കേണ്ടതുണ്ട്. നഗരത്തിൽ പൊതുവേയുള്ള ശാന്തമായ അന്തരീക്ഷം കലുഷിതമാക്കാൻ വർഗീയതമാത്രം കൈമുതലുള്ള സംഘടന ശ്രമിച്ചാൽ അത് ഇനി നോക്കിയിരിക്കാനാകില്ലെന്നും സിഐടിയു ഓർമിപ്പിച്ചു.
