കോട്ടയം: കോട്ടയം തിരുനക്കരയിൽ എബിവിപി പ്രവർത്തകർ സിഐടിയുവിന്റെ കൊടിമരം തകർത്തു. എബിവിപി നടത്തിയ പ്രകടനത്തിനിടെയാണ് പ്രവർത്തകർ അക്രമം നടത്തിയത്.
ഞായറാഴ്ച പകൽ 12 മണിയോടെയായിരുന്നു സംഭവം. ഭാരതാംബ ചിത്ര വിവാദത്തിൽ എബിവിപി പ്രവർത്തകർ നടത്തിയ മാർച്ചിലാണ് അക്രമവും സംഘർഷവും ഉണ്ടായത്. മാർച്ചിനിടെ തിരുനക്കരയിൽ എബിവിപി പ്രവർത്തകർ സിഐടിയുവിന്റെ കൊടിമരം തകർക്കുകയായിരുന്നു.
തിരുനക്കര സ്‌റ്റാൻഡിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം ആണ് വലിച്ച് ഒടിച്ചത്. ഇത് കണ്ടു തടയാനെത്തിയ പൊലീസിന് നേരെയും പ്രവർത്തകർ അക്രമം നടത്തി. സംഘർഷത്തെ തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. തുടർന്ന് എബിവിപി പ്രവർത്തകർ റോഡ് ഉപരോധിച്ചു.
