കോട്ടയം: എം.സി. റോഡില്‍ കോട്ടയം മുളങ്കുഴയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങവനം പോളച്ചിറ സ്വദേശിയായ രജനി (49) ആണ് മരിച്ചത്.
ഭര്‍ത്താവ് ഷാനവാസിനൊപ്പം സ്‌കൂട്ടറില്‍ സിമന്റ് കവല ഭാഗത്തേയ്ക്ക് വരികയായിരുന്ന ഇവരുടെ സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ലോറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോറിക്കടിയിലേക്ക് വീണ രജനിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഷാനവാസിന്റെയും രജനിയുടെയും ഹെല്‍മെറ്റുകളടക്കം തെറിച്ചുപോയിരുന്നു. രജനിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ചിങ്ങവനത്തുനിന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
