പോസ്റ്റർ എവിടെയും പബ്ലിഷ് ചെയ്തിട്ടില്ല, വിവാദം ആക്കേണ്ടതില്ല, ദേശീയ പതാകയോ ചിഹ്നങ്ങളോ സമ്മേളനങ്ങൾക്ക് വേണ്ട എന്നതാണ് പാർട്ടി നിലപാട്: ജില്ലാ സെക്രട്ട


കോട്ടയം: ദേശീയ പതാകയോ ചിഹ്നങ്ങളോ സമ്മേളനങ്ങൾക്ക് വേണ്ട എന്നതാണ് പാർട്ടി നിലപാട് എന്നും പോസ്റ്റർ എവിടെയും പബ്ലിഷ് ചെയ്തിട്ടില്ല, വിവാദം ആക്കേണ്ടതില്ല എന്നും സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു പറഞ്ഞു.

 

സിപിഐയുടെ കോട്ടയം സമ്മേളനത്തിൻ്റെ ഭാ​ഗമായി തയ്യാറാക്കിയ പോസ്റ്ററിൽ ത്രിവർണ്ണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയതുമായി സംബന്ധിച്ച വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 പാർട്ടിയുടെ പ്രദേശിക വാട്ട്സ്ആപ്പ് ​ഗ്രൂപ്പുകളിൽ ആണ് പോസ്റ്റർ ഷെയർ ചെയ്യപ്പെട്ടത് സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ചിത്രം നീക്കം ചെയ്യാൻ പറഞ്ഞിട്ടുണ്ടെന്നും ഇതിന്മേൽ വിവാദങ്ങളുടെ ആവശ്യം ഇല്ലെന്നും വി ബി ബിനു പറഞ്ഞു.

 

 വിഷയത്തിൽ നടപടിയോ അന്വേഷണമോ ഇല്ലെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.