കോട്ടയം: കോട്ടയത്ത് മക്കളുമായി യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭര്‍ത്താവും ഭര്‍തൃപിതാവും റിമാൻഡില്‍.
മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റും പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയും ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), നോറ (2) എന്നിവരാണ് ആറ്റിൽ ചാടി ജീവനൊടുക്കിയത്.
സംഭവത്തിൽ നീറിക്കാട് സ്വദേശി ജിമ്മിയുടെയും പിതാവ് ജോസഫിൻ്റെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്യുകയായിരുന്നു. ജിസ്‌മോളുടെ കുടുംബത്തിന്റെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. നിറത്തിന്റെയും സമ്പത്തിന്റെയും പേരിൽ വീട്ടില്‍ ജിസ്‌മോൾക്ക് മാനസിക പീഡനം അനുഭവിച്ചെന്നു കുടുംബം പറഞ്ഞു.