കോട്ടയം: കോട്ടയത്ത് സംശയാസ്പദമായി നിർത്തിയിട്ട കാർ പോലീസ് പരിശോധിക്കുന്നതിനിടെ ഇറങ്ങിയോടിയ യുവാവിനെ പിടികൂടി ദേഹ പരിശോധനയിൽ കണ്ടെത്തിയത് 11.9 ഗ്രാം എം.ഡി.എം.എ.
ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി അർജുനാണ് (29) കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
കോട്ടയം തിരുവാതിക്കലിൽ പാറച്ചാൽ റോഡിലെ പാറച്ചാൽ പാലത്തിന് സമീപത്ത് നിർത്തിയിട്ട കാർ കണ്ട് സംശയം തോന്നിയ കോട്ടയം വെസ്റ്റ് പൊലീസാണ് കാർ പരിശോധിച്ചത്. പോലീസ് വാഹനം പരിശോധിക്കുന്നതിനിടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു.