കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വയോധികയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി.


പാറത്തോട്: കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വയോധികയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പാറത്തോട് തൈപറമ്പിൽ മേരിക്കുട്ടി(67)യാണ് മരിച്ചത്.

 

 മക്കൾ വിദേശത്തായതിനാൽ മേരിക്കുട്ടി ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. രാത്രി സമീപത്തുള്ള സഹോദരന്റെ വീട്ടിൽ താമസിക്കുമെങ്കിലും പകൽ വീട്ടിലേക്കു എത്തുമായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലേക്കു പോയ മേരിക്കുട്ടിയെ കാണാതായതോടെയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയത്.

 

 മഴവെള്ള സംഭരണിയിൽ നിന്നും വെള്ളമെടുക്കുന്നതിനിടെ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭര്‍ത്താവ്: ജോസഫ്. മക്കള്‍: മഞ്ജു, അഞ്ജു. മരുമക്കള്‍: സിറിള്‍, ദീപക്. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം വെളിച്ചിയാനി സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയില്‍.