കോട്ടയം ജില്ലയിൽ 22 പേർക്ക് എലിപ്പനി; ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ.


കോട്ടയം: കോട്ടയം ജില്ലയിൽ 22 പേർക്ക് എലിപ്പനിയും 15 പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. മഴ കനത്തതോടെ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.പ്രിയ അറിയിച്ചു.

 

 പാടശേഖരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലും ജോലിചെയ്യുന്നവർ പ്രതിരോധ ഗുളിക ഡോക്ടറുടെ നിർദേശമനുസരിച്ച് കഴിക്കേണ്ടതാണ്. പിഎച്ച്സികളിൽ ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളികകൾ സൗജന്യമാണ്.

 

 തൊഴിലുറപ്പ് തൊഴിലാളികൾക്കു നൽകിയിട്ടുള്ള ഗുളികകൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. എലിപ്പനി ബാധിതരിൽ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ ഇത്തവണത്തെ ഭൂരിഭാഗം രോഗികളിലും ഇല്ലായിരുന്നെന്നും ഡിഎംഒ പറഞ്ഞു.