അതിശക്തമായ തീവ്ര മഴ: കോട്ടയത്ത് കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ലഭിച്ചത് 340 ശതമാനം അധികം മഴ.


കോട്ടയം; ദിവസങ്ങളായി തുടരുന്ന അതിശക്തമായ തീവ്ര മഴയിൽ ഇത്തവണ കോട്ടയത്തിനു കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ലഭിച്ചത് 340 ശതമാനം അധികം മഴ. 24 മണിക്കൂറിനിടെ ജില്ലയിൽ 58.75 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

 

 മേയ് 24 മുതൽ 30 വരെ 375. 3 മില്ലിമീറ്റർ മഴയും. 85.2 മില്ലീമീറ്റർ മഴ ലഭിക്കേണ്ടയിടത്താണ് ഇപ്പോൾ 40 ശതമാനം അധികം മഴ ലഭിച്ചിരിക്കുന്നത്. ജില്ലയിൽ 30-ന് രാവിലെ എട്ട് വരെ 24 മണിക്കൂർ 651.2 മില്ലീമീറ്റർ മഴപെയ്തു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും;

 

മറ്റെല്ലാ ജില്ലകളിലും (മഞ്ഞ അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം ഉൾപ്പടെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇനി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.