പാലാ: പാലായിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്ന മോഷ്ടാവ് 24 മണിക്കൂറിനുള്ളിൽ പോലീസ് പിടിയിൽ.
ഇടുക്കി അടിമാലി സ്വദേശി മനീഷ് ( ടാർസൻ 40 വയസ്സ്) എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം അടിമാലി പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
പാലാ ഇടപ്പാടി കുറിച്ചി ജംഗ്ഷൻ ഭാഗത്ത് പനച്ചിക്കപ്പാറയിൽ വീട്ടിൽ ജോസ് തോമസിന്റെ ഭാര്യ ക്രിസ്റ്റി ജോണി എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്. പുരയിടത്തിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് ജനാല വഴി വീട്ടിലെ ബെഡ്‌റൂമിൽ ഉറങ്ങിക്കിടന്നിരുന്ന ക്രിസ്റ്റിയുടെയും ഇളയ മകളുടെയും കഴുത്തിൽ കിടന്ന180000 രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നെടുക്കുകയായിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ ജോബി ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്, ജോഷിമാത്യു എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.