ചങ്ങനാശ്ശേരിയിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞു ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങു


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

 

 വാകത്താനം നാലുന്നാക്കൽ കിഴക്കേക്കര സുജ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ ചങ്ങനാശ്ശേരി എസ്എച്ച് ജങ്ഷനിലായിരുന്നു അപകടം.

 

 ചങ്ങനാശ്ശേരിയിലെ തുണിക്കടയിലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ടോറസ് ലോറി സുജയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭർത്താവ് സാം തോമസ്, മക്കൾ: സക്ക സാം, ജോർജി. സംസ്കാരം പിന്നീട്.