റാങ്കുകളുടെ പൊൻതിളക്കത്തിൽ കോട്ടയം ബസേലിയസ് കോളേജ്.


കോട്ടയം: എം.ജി. സർവകലാശാല ബിരുദപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ആർട്സ് സയൻസ് കൊമേഴ്സ് വിഷയങ്ങളിലായി പതിനൊന്ന് റാങ്കുകൾ കരസ്ഥമാക്കി റാങ്കുകളുടെ പൊൻതിളക്കത്തിൽ കോട്ടയം ബസേലിയസ് കോളജ്.

 

 ബി.എ. ഇംഗ്ലീഷ് പരീക്ഷയിൽ സാറാ സജി ഉമ്മൻ ഒന്നാം റാങ്കും അഞ്ജന അജികുമാർ ഏഴാം റാങ്കും മാളവിക അജിത് പത്താം റാങ്കും നേടി. ബി.എ. മലയാളം പരീക്ഷയിൽ സാന്ദ്ര റോസ് തോമസ് രണ്ടാം റാങ്കും പ്രിയങ്ക ജെ. ആറാം റാങ്കും സ്വന്തമാക്കി. ബിഎ ഇക്കണോമിക്സിൽ അഞ്ജന സന്തോഷ് ഗോപിയും പൊളിറ്റിക്കൽ സയൻസിൽ ഭൂമിക രവിയും നാലാം റാങ്ക് കരസ്ഥമാക്കി.

 

 ബി.എസ്.സി മാത്തമാറ്റിക്സിൽ അശ്വിൻ ജോർജ് ജോസഫും ബോട്ടണിയിൽ എം ദേവനന്ദനയും നാലാം റാങ്ക് നേടി. ബി.എസ്. സി കെമിസ്ട്രിയിൽ നിമിഷ സജി ഒൻപതാം റാങ്കും ബികോം പരീക്ഷയിൽ ശ്രദ്ധ സുനീഷ് പത്താം റാങ്കും നേടിയതായി കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് അറിയിച്ചു.