കോട്ടയം: സ്വർണ്ണം വിൽക്കുന്നതിന്റെ മറവിൽ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കോട്ടയത്തെ പ്രമുഖ ജൂവലറി ഗ്രൂപ്പായ അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി എസ് ടി വകുപ്പ്.
കഴിഞ്ഞ ദിവസം ജി എസ് ടി വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴയ സ്വർണം വാങ്ങി വിൽക്കുന്നതിന്റെ മറവിൽ ക്രമക്കേടും നികുതി വെട്ടിപ്പും വകുപ്പ് കണ്ടെത്തിയത്.
കണക്കിൽപ്പെടാത്ത പണവും സ്വർണവും ജി എസ് ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം അയർക്കുന്നം കുടകശ്ശേരി വല്യേലിൽ ടോണി വർക്കിച്ചന്റെ ഉടമസ്ഥതയിലുള്ളതാണ് അച്ചായൻസ് ഗോൾഡ്. കോട്ടയത്തിനു പുറമെ സമീപ ജില്ലകളിലും അച്ചായൻസ് ഗോൾഡിന് ശാഖകളുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സമൂഹത്തിൽ സജീവമാണ് ഉടമ ടോണി വർക്കിച്ചൻ.