കോട്ടയം: എസ്എസ്എൽസി പരീക്ഷാഫലത്തിൽ 99.81 ശതമാനം വിജയം നേടി അഭിമാനത്തിളക്കത്തിൽ കോട്ടയം ജില്ല. ജില്ലയിൽ പരീക്ഷയെഴുതിയ 18531 വിദ്യാർത്ഥികളിൽ 18495 വിദ്യാർത്ഥികൾ തുടർവിദ്യാഭ്യാസ യോഗ്യത നേടി.
9326 ആൺകുട്ടികൾ പരീക്ഷയെഴുതിയതിൽ 9302 പേരും 9205 പെൺകുട്ടികളിൽ 9193 പേരും തുടർവിദ്യാഭ്യാസ യോഗ്യത നേടി. സംസ്ഥാനത്ത് രണ്ടാമതാണ് ജില്ലയുടെ സ്ഥാനം. കഴിഞ്ഞതവണ ജില്ല സംസ്ഥാനത്ത് തന്നെ ഒന്നാമതെത്തിയിരുന്നു. അന്ന് വിജയശതമാനം 99.92 ആയിരുന്നു.
പാലാ വിദ്യാഭ്യാസ ജില്ല 100 ശതമാനം വിജയം നേടി. പാലാ വിദ്യാഭ്യാസ ജില്ല തുടർച്ചയായി അഞ്ചാം വർഷവും സംസ്ഥാനത്ത് ഒന്നാമതെത്തി. തുടർച്ചയായി മൂന്നാം വർഷമാണ് നൂറുശതമാനം വിജയം നേടുന്നത്. ഇവിടെ പരീക്ഷയെഴുതിയ 3054 വിദ്യാർഥികളും തുടർവിദ്യാഭ്യാസ യോഗ്യത നേടി.