ചങ്ങനാശ്ശേരിയിൽ വയോധികയെ തലക്കടിച്ചു വീഴ്ത്തി സ്വർണ്ണവും പണവും കവർന്ന കേസിൽ 3 പേർ പോലീസ് പിടിയിൽ.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ വയോധികയെ തലക്കടിച്ചു വീഴ്ത്തി സ്വർണ്ണവും പണവും കവർന്ന കേസിൽ 3 പേർ പോലീസ് പിടിയിൽ.

 

 തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് ചിറയിൽ വീട്ടിൽ മോനു അനിൽ, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അബീഷ് പി സാജൻ, കോട്ടമുറി അടവിച്ചിറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അനില ഗോപി എന്നിവരെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെനേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

 

 വെള്ളിയാഴ്ച വൈകിട്ട് കോട്ടമുറി ഒറ്റക്കാട് ഭാഗത്ത് തെക്കേതിൽ വീട്ടിൽ താമസിക്കുന്ന കുഞ്ഞമ്മയുടെ (78) വീട്ടിലായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച കയറിയ ഇവർ കുഞ്ഞമ്മയുടെ തലയിൽ മുണ്ടിട്ട് ആക്രമിക്കുകയായിരുന്നു. രണ്ടര പവന്റെ മാലയും  ഫോണും 10,000 രൂപയും മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്.