കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരിക്ക്.


കോട്ടയം: കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) ആണ് മരിച്ചത്.

 

 അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് നിഷ (47)യെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ ചന്തക്കവലയിലായിരുന്നു അപകടം. അബിതയും മാതാവ് നിഷയും റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇരുവരെയും ഇടിക്കുകയായിരുന്നു.

 

 അപകടം കണ്ടു ഓടിയെത്തിയവർ ചേർന്ന് ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിതയുടെ ജീവൻ രക്ഷിക്കാനായില്ല.

 

 ഗുരുതരമായി പരിക്കേറ്റ മാതാവ് നിഷയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  റോഡ് മുറിച്ചു കടന്നു ബസ്സ് സ്റ്റോപ്പിലേക്ക് വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്.