അതിശക്തമായ മഴ : കോട്ടയത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു, ഈരാറ്റുപേട്ട - വാഗമൺ റോഡിൽ രാത്രികാലയാത്രാ നിരോധനം.


കോട്ടയം: കോട്ടയം ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു.

 

 ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്.

 

 അതിശക്തമായ മഴയിൽ ജാഗ്രതയുടെയും മുൻകരുതലുകളുടെയും ഭാഗമായി ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്.

 

 മേയ് 26 വരെ നിരോധനം തുടരും. ഇക്കാര്യങ്ങൾ വ്യക്തമാക്കി കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവിറക്കിയിട്ടുണ്ട്.

Next
This is the most recent post.
Previous
Older Post