കോവിഡ് ആശങ്കയിൽ കേരളം! രോഗബാധിതർ കൂടുതൽ കോട്ടയം ജില്ലയിൽ, കോവിഡ് ഭീതിയിൽ കോട്ടയം.


കോട്ടയം: സംസ്ഥാനത്ത് കോവിഡ് വീണ്ടും പിടിമുറുക്കാനൊരുങ്ങുന്നു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഉയരുമ്പോൾ കോവിഡ് ഭീതിയിലാണ് കോട്ടയം. 273 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 

 കോട്ടയം ജില്ലയിൽ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂർ 26 എന്നിങ്ങനെയാണ് ഈ മാസത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.  എവിടെയെങ്കിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.

 

 ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. ചെറിയ തോതിലാണെങ്കിലും കോവിഡ് കേസുകള്‍ ഉയരുകയാണ്.

 

 ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോട്ടയത്താണ്. 82 പേര്‍ക്കാണ് രോഗബാധ. ഗര്‍ഭിണികള്‍, ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ തുടങ്ങി അപൂര്‍വം ആളുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ രോഗപരിശോധന നടത്തുന്നത്. ഇനി മുതല്‍ ജലദോഷം, തൊണ്ട വേദന , ചുമ , ശ്വാസതടസം തുടങ്ങിയ ലക്ഷങ്ങളുമായി ചികില്‍സ തേടുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.