ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്തി.


കോട്ടയം : ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മലങ്കരസഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു.

 

 സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാന പ്രസിഡന്റായി നിയമിതനായ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖർ മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനത്ത് എത്തുന്നത്.

 

 മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ബിജെപി നേതാക്കളായ എൻ ഹരി, ഷോൺ ജോർജ്, നോബിൾ മാത്യു, ബിജു മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു. ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ സഭാ ആസ്ഥാനത്ത് സംസ്ഥാന പ്രസിഡന്റിനെ സ്വീകരിച്ചു.